വടകര താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റി അദാലത്ത് സംഘടിപ്പിച്ചു

news image
Nov 25, 2013, 1:43 pm IST payyolionline.in

വടകര: വടകര താലൂക്ക് ലീഗല്‍ സര്‍വ്വീസസ് കമ്മിറ്റി വടകര/നാദാപുരം കോടതികളില്‍ സംഘടിപ്പിച്ച ദേശീയ ലോക് അദാലത്ത് കക്ഷികളുടെ  പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമായി.  ദേശീയതലത്തില്‍ ഒരേ ദിവസം അദാലത്ത് സംഘടിപ്പിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണെന്ന്   ചൂണ്ടിക്കാണിക്കപ്പെടുന്നു. കോടതിനടപടികള്‍ നിര്‍ത്തിവെച്ചാണ്  സിറ്റിംഗ്  ഡ്ജിമാര്‍ അദാലത്തിനെത്തിയത്.  വടകരയില്‍ 12  ബൂത്തുകളിലാണ് പരാതികള്‍ ഒത്തു തീര്‍ന്നത്.  വാഹനാപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് 6,86,57,500 രൂപ  നഷ്ട പരിഹാരം നല്‍കാന്‍ വിധിയായി. ഓറിയന്റല്‍  ഇന്‍ഷൂറന്‍സ് കമ്പനി അദാലത്തില്‍ വെച്ചുതന്നെ നഷ്ടപരിഹാരത്തുകക്കുള്ള ചെക്കുകള്‍ വിതരണം ചെയ്തു. സിന്റിക്കേറ്റ്  ബാങ്ക്, 10 ബി എന്നിവരുടെ  സ്പെഷ്യല്‍  ബൂത്തുകളും അദാലത്തിലുണ്ടായിരുന്നു.  ബാങ്ക് വായ്പക്കാര്‍ക്ക് പലിശയിലും മറ്റും ഇളവ് നല്‍കിയാണ്‌ തീര്‍പ്പാക്കിയത്.  ആയിരത്തിലധികം കേസ്സുകളാണ്  പരിഗണിച്ചത്.  വടകര നാര്‍ക്കോട്ടിക് ജഡ്ജി ഡോ: വി.പി ജയകുമാര്‍, കുടുംബകോടതി ജഡ്ജ് ടി.പി മമ്മൂട്ടി അഡീഷനല്‍ ജില്ലാ ജഡ്ജ് മാരായ  എന്‍.ജെ ജോസ്, വി.രമേഷ് ബായ്, പി.നന്ദനകൃഷ്ണന്‍, എം.എ.സി.ടി ജഡ്ജ് സി.കെ സോമരാജന്‍, ലേബര്‍ കോര്‍ട്ട്  ജഡ്ജ് ജോസഫ് തെക്കാല്‍ കുരുവിനാല്‍,  അനില്‍.കെ ഭാസ്കര്‍, മജിസ്ട്രേറ്റ് എം.ശുഹൈബ്, പയ്യോളി  മജിസ്ട്രേറ്റ് കെ.പി പ്രദീപ്‌, നാദാപുരം മുന്‍സിഫ് കെ സുനിത എന്നിവര്‍ അദാലത്തിന്  നേതൃത്വം നല്‍കി.  നാദാപുരം കോടതിയില്‍ നടത്തിയ  അദാലത്തിന് വടകര മുന്‍സിഫ് അരവിന്ദ് ബി,  എടയോടി  നേതൃത്വം നല്‍കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe