വടകര നഗരസഭ അഴിമതി ; കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ വാഹനപ്രചരണ ജാഥ സമാപിച്ചു

news image
Oct 16, 2013, 1:53 pm IST payyolionline.in

വടകര: നഗരസഭയുടെ അഴിമതിക്കും ദുര്‍ഭരണത്തിനുമെതിരെ വടകര, പുതുപ്പണം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ വാഹനപ്രചരണ ജാഥ വടകര കോട്ടപ്പറമ്പില്‍ സമാപിച്ചു. ഡി.സി.സി സെക്രട്ടറി കൂടാളി അശോകന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം കാവില്‍ പി.മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. വടകര ബ്ലോക്ക് പ്രസിഡന്റ് ടി.കേളു അധ്യക്ഷത വഹിച്ചു. അച്ചുതന്‍ പുതിയേടത്ത്,  ഇ.നാരായണന്‍ നായര്‍, പുറന്തോടത്ത് സുകുമാരന്‍, കെ.പി കരുണന്‍, നല്ലാടത്ത് രാഘവന്‍, സഹിര്‍ മാസ്റ്റര്‍, നാരായണന്‍ മാസ്റ്റര്‍, ടി.പി സുധീര്‍ കുമാര്‍, പി.എസ് രഞ്ജിത്ത് കുമാര്‍, കോറോത്ത് ബാബു, നടക്കല്‍ വിശ്വന്‍, ഇ.ടി.കെ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. വടകര മണ്ഡലം പ്രസിഡന്റ് ചൊക്രന്റവിട ചന്ദ്രന്‍ സ്വാഗതവും പുതുപ്പണം മണ്ഡലം പ്രസിഡന്റ് കോമുള്ളി രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe