വടകര നാളോംവയലിൽ പതിവായ തീപിടിത്തം; അന്വേഷിക്കണമെന്ന് ആവശ്യം

news image
May 4, 2023, 4:49 am GMT+0000 payyolionline.in

വടകര : നാളോംവയലിന്റെ പ രിസരത്ത് പതിവായ തീപിടിത്തത്തിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായി. കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ ഒട്ടേറെ തവണയാണു നാളോംവയലിലും പഴങ്കാവ്, അറക്കിലാട് ഭാഗത്തും തീ പടർന്നത്. നഗരത്തിൽ അവശേഷിക്കുന്ന ഏക പാടശേഖരത്തിലെ തരിശു നിലത്താണു തുടർച്ചയായ തീ പിടിത്തം. ഇതു മൂലം കാർഷിക വിളനാശമുണ്ടായില്ലെങ്കിലും തീ കെ ടുത്തുന്നതു വെല്ലുവിളിയായി. അഗ്നിരക്ഷാ സേനയ്ക്ക് എത്തിപ്പെടാൻ റോഡു പോലുമില്ലാത്ത സ്ഥലത്താണ് എല്ലാ ദിവസവും തീ പടർന്നത്. 10 ഏക്കർ വരെ വ്യാപിച്ച ദിവസങ്ങളുണ്ടായി.

ഈ സമയം നാട്ടുകാരും അഗ്നിരക്ഷാ സേനയും തീ തല്ലിക്കെടുത്തുകയായിരുന്നു. തൊട്ടടുത്ത വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും തീ പടരാനുള്ള സാധ്യത ഇല്ലാതാക്കുകയായിരുന്നു മറ്റൊരു ദൗത്യം. തീ വച്ചതാണെന്ന സംശയം അഗ്നിരക്ഷാ സേനയ്ക്കും നാട്ടുകാർക്കുമുണ്ട്. എന്നാൽ ഇതിനു പിന്നിൽ ആരാണെന്നു വ്യക്തമായിട്ടുമില്ല. ഇവിടം താവളമാക്കിയിരിക്കുന്ന ലഹരി മാഫിയയിൽപ്പെട്ടവരെയാണു നാട്ടുകാർക്കു സംശയം. പൊലീസ് എത്തിയാൽ പോലും വിജനമായ സ്ഥലത്ത് വെട്ടിച്ചു കടന്നുകളയാം എന്ന സൗകര്യമുള്ളത് സാമൂഹിക വിരുദ്ധർക്ക് ഇവിടം താവളമാക്കാൻ കാരണമായിട്ടുണ്ടെന്നാണു നാട്ടുകാരുടെ പരാതി. തീ പിടിത്തത്തെപ്പറ്റി അന്വേഷിക്കണമെന്ന് കോൺഗ്രസ് (എസ്) മുനിസിപ്പൽ ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe