വടകര റെയിൽവേ സ്റ്റേഷന് 22 കോടിയുടെ നവീകരണ പ്രവർത്തനങ്ങൾ

news image
Jun 19, 2023, 1:42 am GMT+0000 payyolionline.in

വടകര : അമൃത് ഭാരത് സ്റ്റേഷൻ സ്‌കീമിൽ വടകര റെയിൽവേ സ്റ്റേഷനിൽ 22 കോടിയുടെ, നവീകരണ പ്രവർത്തന ങ്ങൾ നടക്കുമെന്ന് റെയിൽവേ പാസഞ്ചേഴ്സ് എമിനിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് പറഞ്ഞു. റെയിവേ സ്റ്റേഷന്റെ സ്ഥിതിഗതികൾ വിലയിരുത്താനായി ഉദ്യോഗസ്ഥരോടൊപ്പം എത്തിയതായിരുന്നു അദ്ദേഹം. ഇത് രണ്ടു ഘട്ടമായിട്ടാണ് നടക്കുക.

അമൃത് ഭാരത് സ്റ്റേഷൻ സ്‌കീമിന്റെ ഭാഗമായാണ് ഇത് നടക്കുക. കേരളത്തിന്റെയും തനിമ വ്യക്തമാക്കുന്ന പ്രവേശന കവാടംവും, സ്റ്റേഷൻ സൗന്ദര്യവത്കരണവും നടക്കും. ഇതിനുപുറമേ അടിസ്ഥാന വികസനവും നടക്കും, റെയിൽവേ ഫ്ലാറ്റുഫോമിൽ മേൽക്കൂര ഇല്ലാത്ത ഇടങ്ങളിൽ മേൽകൂര നിർമ്മിക്കും, യാത്രക്കാരുടെ സൗകര്യാർത്ഥം കുടിവെള്ളവും , ആവശ്യമായ ഇരിപ്പടങ്ങളും, ഫാനും, കൂടുതൽ ലിഫ്റ്റും സ്ഥാപിക്കും.

എയർപ്പോർട്ടിലേതുപോലുള്ള നൂതന ടോയിലറ്റുകളും, ദിവ്യംഗന്മാർക്ക് പ്രത്യേക സൗകര്യമുള്ള ടോയിലറ്റ് നിർമ്മിക്കും, യാത്രക്കാരുടെ സൗകര്യാർത്ഥം പ്രവേശനകവാടത്തിൽ തീവണ്ടികളുടെ സമയവും കോച്ചു പൊസിഷനും അറിയാനായി ആധുനീക രീതിയിലുള്ള ഇന്ടിഗ്രെറ്റഡ് പാസഞ്ചർ ഇൻഫർമേഷൻ സിസ്റ്റം സ്ഥാപിക്കും. ഡിജിറ്റൽ സൈൻ ബോർഡും യാത്രക്കാരുടെ സൗകര്യത്തിനായി ഒരുക്കും. അതോടൊപ്പം പാർക്കിം സൗകര്യം വിപുലീകരിക്കും.

റെയിവേ വിസനത്തിൽ പുതിയ വിപ്ലവം സൃഷിക്കുകയാണ് കേന്ദ്രസർക്കാർ കേരളത്തിൽ 26ഉം,രാജ്യത്ത് 1275 സ്റേഷനുകളാണ് അമൃത ഭാരത് സ്റ്റേഷൻ സ്‌കീമിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.മുക്കാളി, നാദാപുരം റോഡ് റെയിൽവേ സ്റ്റേഷനുകളിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ പാസഞ്ചർ ട്രെയിനുകൾക്ക് വീണ്ടും സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയിൽവേ ബോർഡിന്റെ ശ്രദ്ധയിൽ പ്പെ ടുത്തിയതായി പാസഞ്ചേഴ്സ് എമിനിറ്റി ചെയർമാൻ പി കെ കൃഷ്ണദാസ് പറഞ്ഞു ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് റെയിൽവേ ബോർഡാണെന്ന് അദ്ദേഹം പറഞ്ഞു.

നേരെത്തെ മുക്കാളി റെയിവേ സ്റ്റേഷൻ സന്ദർശനത്തിനിടയിൽ അദ്ദേഹത്തിന് ജനപ്രതിനിധികളിൽ നിന്നും, വിവിധ സംഘടനകളിൽ നിന്നും സ്റ്റോപ്പ് വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ഇക്കാര്യം ഗ്രാമ പഞ്ചായത്ത് അംഗം പി കെ പ്രീത താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവരാണ് ഉന്നയിച്ചത് ,അദ്ധേഹത്തോടൊപ്പം, വിവിധ സംസ്ഥാനങ്ങളിലെ പാസഞ്ചേഴ്സ് എമിനിറ്റി അംഗംങ്ങളും, റെയിൽവേ ഉദ്യോഗസ്ഥരായ സീനിയർ ഡിവിഷണൽ മാനേജർ അരുൺ തോമസ്, ഗതിശക്തി പാലക്കാട് ഡിവിഷൻ ഇൻചാർജ് എക്സികുട്ടീവ് എഞ്ചിനിയർ എ വി ശ്രീകുമാർ, അസിസ്റ്റന്റ് കൊമേഴ്‌സ്യൽ മാനേജർ അനിത ജോസ്, എന്നിവരും പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe