കണ്ണൂര്‍: വടക്കഞ്ചേരിയിൽ സിമൻ്റ് തൊട്ടിയിൽ വീണ് മൂന്ന് വയസുകാരന് മരിച്ചു. കണ്ണൂർ കാഞ്ഞിരം കൊല്ലി തുരുത്തിക്കാട് ജോജോ – റിൻസി ദമ്പതികളുടെ മകൻ ഡിബിൻ മാർട്ടിനാണ് മരിച്ചത്. ശനിയാഴ്ച രാത്രി ഏഴരയോടു കൂടിയാണ് സംഭവം. പാലക്കുഴി പുഷ്പഗിരി ആശ്രമത്തിലെ ജോലിക്കാരനാണ് ജോജോ. ആശ്രമത്തിന് സമീത്തെ സിമൻ്റ് തൊട്ടിയിൽ കുട്ടി വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഞായറാഴ്ച മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
വടക്കഞ്ചേരിയിൽ സിമൻ്റ് തൊട്ടിയിൽ വീണ് മൂന്ന് വയസുകാരന് ദാരുണാന്ത്യം

Jan 15, 2023, 2:55 am GMT+0000
payyolionline.in
ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദേശനിക്ഷേപം; ആശങ്കയോടെ എൽ.ഡി.എഫ് ഘടകകക്ഷികൾ
മെഡിക്കൽ കോളജിൽ അത്യാധുനിക അത്യാഹിത വിഭാഗം കെട്ടിടം ഉദ്ഘാടനത്തിനൊരുങ്ങി