വട്ടവ‌ടയിൽ ലഹരി ഉപയോ​ഗം; പൊലീസിന്റെ മിന്നൽ പരിശോധന, വിനോദസഞ്ചാരി പിടിയിൽ

news image
Sep 20, 2022, 1:42 pm GMT+0000 payyolionline.in

വട്ടവട: ഇടുക്കി വട്ടവടയിൽ ലഹരിവസ്തുക്കളുടെ വില്പനയും ഉപ‌യോ​ഗവും വ്യാപകമാണെന്ന രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് മിന്നൽ പരിശോധന നടത്തി.  കഞ്ചാവ്, എല്‍എസ്ഡി സ്റ്റാമ്പടക്കമുള്ള ലഹരിയുടെ ഉപയോഗം വ്യാപകമാണെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് വട്ടവടയിലെ റിസോര്‍ട്ടുകള്‍, കോട്ടേജുകള്‍, മഡ്ഹൗസ് ടെന്റ്,ഹോംസ്‌റ്റേ, സ്‌ക്കൂള്‍ പരിസരങ്ങള്‍ എന്നിവിടങ്ങളില്‍ മിന്നല്‍ പരിശോധന നടത്തിയത്.

ദേവികുളം സി ഐ എസ് ശിവലാലിന്റെ നേതൃത്വത്തില്‍ ഇടുക്കി ഡോഗ് സ്വകാഡിന്റെ സഹായത്തോടെയാണ് മിന്നല്‍ പരിശോധന നടത്തിയത്. പരിശോധനയില്‍, കഞ്ചാവ് കൈവശം വച്ച എറണാകുളം സ്വദേശിയെ പിടികൂടുകയും ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികളില്‍ ഭൂരിഭാഗവും വട്ടവടിയിലേക്കാണ് പോകുന്നത്. അന്യസംസ്ഥാനത്ത് നിന്ന് എത്തുന്നവരും വിദേശികളും ദിവസങ്ങളോളം മേഖലയില്‍ താമസിക്കുകയും ചെയ്യുന്നു. ഇത്തരക്കാര്‍ക്കിടയില്‍ പ്രദേശവാസികള്‍ ലഹരി ഉല്പന്നങ്ങള്‍ വില്പന നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന കര്‍ശനമാക്കിയത്. പരിശോധനയില്‍ സി പി ഒമാരായ മുകേഷ്, രാജേഷ്, സനൽ, അനസ്  തുടങ്ങിയവര്‍ പങ്കെടുത്തു. വരും  ദിവസങ്ങളിളും വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്‌കൂളും കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കുമെന്നും ദേവികുളം പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe