കണ്ണൂർ> കൊട്ടിഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദ് ഫ്ളാഗ് ഓഫ് ചെയ്‌ത വന്ദേ ഭാരത് എക്‌സ്‌പ്രസിൽ ചോർച്ച. ചൊവ്വാഴ്‌ച ആദ്യ സർവീസിന് ശേഷം കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിലാണ് ചോർച്ച കണ്ടെത്തിയത്. പുലർച്ചെ പെയ്‌ത മഴയിൽ വന്ദേ ഭാരത് എക്‌സ്‌പ്രസിൻ്റെ രണ്ടു കോച്ചുകൾ പൂർണമായും ചോർന്നൊലിച്ചു.
പിറകിലെയും മധ്യഭാഗത്തെയും ഓരോ കോച്ചിലാണ് ചോർച്ച കണ്ടെത്തിയത്. ഇതേ തുടർന്ന് കണ്ണൂരിൽ തന്നെ നിർത്തിയിട്ട ട്രെയിൻ്റെ അറ്റകുറ്റപണി നടക്കുകയാണ്. ചൊവ്വാഴ്‌ച കാസർകോട് ആദ്യ സർവീസ് അവസാനിച്ച ട്രെയിൻ അതീവ സുരക്ഷയ്ക്കായി കണ്ണൂരിൽ എത്തിച്ചതാണ്. ബുധനാഴ്‌ച 2.30 ന് കാസർകോട് നിന്നും സർവീസ് ആരംഭിക്കേണ്ട ട്രെയിനാണിത്.