വന്മുഖം ഗവ: ഹൈസ്കൂളിന്റെ കളിസ്ഥലത്തിന് ചുറ്റുമതില്‍ പ്രവര്‍ത്തി തുടങ്ങി

news image
Oct 8, 2013, 10:27 pm IST payyolionline.in

നന്തിബസാര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ  തൊഴിലുറപ്പ്  പദ്ധതിയില്‍  ഉള്‍പ്പെടുത്തിയ വന്മുഖം ഗവ. ഹൈ സ്കൂളിന്റെ കളിസ്ഥലം  ചുറ്റുമതില്‍ കെട്ടി നിരപ്പാക്കുന്ന പ്രവൃത്തി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ ആര്‍.ശശി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട്‌ കെ. ജീവാനന്ദന്‍ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ജില്ലയില്‍ ആദ്യമായാണ്  സ്കൂള്‍ കളി സ്ഥലം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസ്തി സംരക്ഷണ പ്രവൃത്തിയായി നടപ്പിലാക്കുന്നത്. സ്കൂളിന്റെ രണ്ടര ഏക്കറിലധികം വരുന്ന സ്ഥലം കടലൂര്‍ ലൈറ്റ് ഹൗസ് അധികൃതരില്‍ നിന്ന് സ്കൂളിന് വേണ്ടി വാങ്ങിയതാണ്. പ്രസ്തുത സ്ഥലത്താണ് ഈ പ്രവൃത്തി നടത്തുന്നത്. വന്മുഖം ഗവ. ഹൈസ്കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്തംഗം കെ. ശങ്കരന്‍ മാസ്റ്റര്‍, ബ്ലോക്ക്‌ പഞ്ചായത്ത്  ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ ഗോപി, കെ. വിജയരാഘവന്‍, പി റഷീദ, കെ.കെ തങ്കര, ബി.ഡി.ഒ.പി.വി സോമന്‍, ഹെഡ്മാസ്റ്റര്‍ പഴങ്കാവില്‍ രാജന്‍,  പപ്പന്‍ മൂടാടി, എം നാരായണന്‍, പി നാരായണന്‍ മാസ്റ്റര്‍, കണിയാങ്കണ്ടി രാധാകൃഷ്ണന്‍, കൊയിലോത്ത് അബൂബക്കര്‍ ഹാജി, സി. ജയരാജ്  എന്നിവര്‍ സംസാരിച്ചു. വാര്‍ഡ്‌ മെമ്പര്‍ യു.വി മാധവന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe