വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍

news image
Sep 24, 2022, 4:48 am GMT+0000 payyolionline.in

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് പോസ്റ്റര്‍.  തൊണ്ടർനാട്  കുഞ്ഞോത്താണ് മാവോയിസ്റ്റ്‌ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ഇന്ന് രാവിലെയാണ്  ടൗണിൽ പലയിടത്തായി പോസ്റ്ററുകൾ കണ്ടത്. സിപിഐ  മാവോയിസ്റ്റ് സംഘടനയുടെ പേരിലുള്ളവയാണ് പോസ്റ്ററുകൾ. ഭരണകൂടത്തിന്‍റെ അവകാശ നിഷേധത്തിനെതിരെ  പോരാടാനാണ് പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നത്. തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe