വയനാട്ടിൽ അരക്കോടി രൂപ കുഴൽപണം പിടിച്ചു

news image
Oct 8, 2022, 10:29 am GMT+0000 payyolionline.in

മാനന്തവാടി: തോൽപെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ തമിഴ്നാട് സ്വദേശിയിൽനിന്ന് അരക്കോടി രൂപ കുഴൽപണം പിടിച്ചു. മധുര സൗത്ത് മാസി സ്ട്രീറ്റിൽ പൂക്കാറ ലൈനിൽ ദക്ഷിണാമൂർത്തിയുടെ മകൻ വിജയ്ഭാരതി (40) ആണ് പിടിയിലായത്.ശനിയാഴ്ച രാവിലെ അഞ്ച് മണിക്ക് തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ മാനന്തവാടി എക്സൈസ് സ൪ക്കിൾ പാർട്ടിയു൦ എക്സൈസ് ചെക്ക് പോസ്റ്റ് പാർട്ടിയു൦ ചേർന്ന് നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് പണം പിടികൂടിയത്. ബംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന PY 05 F 6348 എസ്.എ.എം ബസിലെ യാത്രക്കാരനായിരുന്നു വിജയ്ഭാരതി. മതിയായ രേഖകൾ ഇല്ലാതെയാണ് പണം കടത്തിയത്.പരിശോധനക്ക് മാനന്തവാടി എക്സൈസ് സ൪ക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രൻ നേതൃത്വം നൽകി. പ്രിവന്റീവ് ഓഫിസർമാരായ ജിനോഷ് പി ആർ, ലത്തീഫ് കെ എ൦, സിവിൽ എക്സൈസ് ഓഫിസർന്മാരായ എ. ദിപു, അർജുൻ എ൦, സാലി൦ ഇ, വിപിൻ കുമാർ പി.വി, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രവീജ ജെ.വി എന്നിവ൪ പരിശോധനയിൽ പങ്കെടുത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe