‘വയനാട്ടിൽ വന വിസ്തൃതി കുറഞ്ഞു, 5.63 കോടി മുടക്കി വാങ്ങിയ റേഡിയോ കോളർ ഇതുവരെ ഉപയോഗിച്ചില്ല’; ഗുരുതര വിമർശനങ്ങളുമായി സിഎജി റിപ്പോർട്ട്

news image
Jul 11, 2024, 3:40 pm GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്തെ മനുഷ്യ – മൃഗ സംഘർഷം കുറയ്ക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് സിഎജി. സഭയുടെ മേശപ്പുറത്തുവച്ച് റിപ്പോർട്ടിലാണ് വിമർശനം. കൈയേറ്റം തടയാൻ കഴിയാത്തതാണ് സംഘർഷത്തിന് പ്രധാന കാരണം. വനഭൂമി നിർമ്മാണ പ്രവർത്തനങ്ങള്‍ക്കും പ്ലാന്‍റേഷനും വിട്ടു നൽകി. അധിനിവേശ സസ്യങ്ങള്‍ വച്ചു പിടിപ്പിച്ചതും കാരണായി. വന-വനേതര ഭൂമി വേ‍ർതിരിക്കുന്നതിൽ പരാജയപ്പെട്ടു.

വന്യജീവി സെൻസസ് സമയബന്ധിതമായി നടപ്പാക്കുന്നില്ല. കാട്ടിനുള്ളിൽ ജീവികള്‍ക്ക് ഭക്ഷണവും ജലവും ഉറപ്പുവരുത്തുന്നതിൽ വനം വകുപ്പ് പരാജയപ്പെട്ടു. അക്രമകാരികളായ ആനകള്‍ക്ക് റേഡിയോ കോളർ സ്ഥാപിക്കണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു. പാലക്കാട് 2018 ഡിഎഫ്ഒ 5.63 കോടി ചെലവാക്കി മൂന്ന് റേഡിയോ കോളർ വാങ്ങിയെങ്കിലും നാളിതുവരെ ഉപയോഗിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വയനാട്ടിൽ വന വിസ്തൃതി കുറഞ്ഞു.

വയനാട്ടിലാണ് സംഘർഷത്തിൽ ഏറ്റവും കൂടുതൽ പേർ കൊല്ലപ്പെട്ടത്. സംഘർഷത്തിൽ പരിക്കേറ്റവർക്കും മരിച്ചവവരുടെ ആശ്രിതർക്കും ധനസഹായം വിതരണം ചെയ്യുന്നതിലും കാലതാമസം ഉണ്ടാകുന്നുണ്ടെന്നും സിഎജി കുറ്റപ്പെടുത്തി. പട്ടിക ജാതി- പട്ടിക വർഗ വിദ്യാർത്ഥികള്‍ക്കുള്ള സ്കോളർഷിപ്പ് വിതരണത്തിലും സിഎജി അപാകത കണ്ടെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe