വയനാട് ഡിസിസി ഓഫിസിലെത്തിയ പൊലീസിനെ പുറത്താക്കി: ‘അക്രമി സംഘത്തിൽ ആരോഗ്യമന്ത്രിയുടെ സ്റ്റാഫും’

news image
Jun 25, 2022, 12:02 pm IST payyolionline.in

കൽപ്പറ്റ: രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധം ശക്തം. വയനാട് ഡിസിസി ഓഫിസിലെത്തിയ പൊലീസിനു നേരെ കോൺഗ്രസ് നേതാക്കൾ പൊട്ടിത്തെറിച്ചു. ഡിസിസി ഓഫിസിന് സംരക്ഷണം ആവശ്യമില്ലെന്ന് നേതാക്കൾ പൊലീസിനോടു പറഞ്ഞു.

ആവശ്യമുള്ളപ്പോൾ സംരക്ഷണം ലഭിച്ചില്ലെന്നും കോൺഗ്രസ് നേതാവ് ഐ.സി.ബാലകൃഷ്ണൻ പ്രതികരിച്ചു. ഇന്നലെ പൊലീസ് സംരക്ഷണം ലഭിച്ചത് ക്രിമിനലുകൾക്കാണെന്ന് ടി.സിദ്ദിഖ് എംഎൽഎയും പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് പൊലീസ് സംഘം ഡിസിസി ഓഫിസ് ഗേറ്റിനു പുറത്തേക്കു മാറി.

അതിനിടെ ഡിസിസി ഓഫിസ് ആക്രമിച്ച കേസിൽ ആറ് എസ്എഫ്ഐ പ്രവർത്തകരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പഴ്സനൽ സ്റ്റാഫും അക്രമി സംഘത്തിലുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe