തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി ഒരു കോടി രൂപ നല്കി ഐഡിബിഐ ബാങ്ക്. സംഭാവന ബാങ്കിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജയകുമാര്‍ എസ്. പിള്ള മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. ബാങ്കിന്റെ കൊച്ചി സോണ്‍ സിജിഎം മോഹന്‍ ഝാ, ജനറല്‍ മാനേജര്‍മാരായ സെബാസ്റ്റ്യന്‍, സി.സുനില്‍കുമാര്‍, സംസ്ഥാന വനിതാ വികസന കോര്പ്പറേഷന് മാനേജിംഗ് ഡയറക്ടര്‍ ബിന്ദു വി.സി.തുടങ്ങിയവര്‍ തുക കൈമാറാൻ എത്തിയിരുന്നു.
വയനാട് പുനരധിവാസം; ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി നൽകി ഐഡിബിഐ ബാങ്ക്
Sep 19, 2024, 11:43 am GMT+0000
payyolionline.in
ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ തീപിടിത്തം; ചികിത്സയിലിരുന്ന മലയാള ..
ഓണ വിപണിയിൽ നടത്തിയത് 3881 പരിശോധനകൾ; ഗുരുതരവീഴ്ചകൾ കണ്ടെത്തിയ 108 സ്ഥാപനങ്ങള ..