കൊയിലാണ്ടി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി വയോജന ദിനാചരണ ത്തിന്റെ ഭാഗമായി വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന നാലു പേരെ ആദരിച്ചു. കലാരംഗത്തെ ശിവദാസ് ചേമഞ്ചേരി, പത്രപ്രവർത്തനരംഗത്തെ ആർ.ടി.മുരളി , സ്കൂൾ പാചകത്തൊഴിലാളി പരീച്ചി ഉമ്മ , ഓട്ടോറിക്ഷ ഡ്രൈവർ കെ.പി. ഭാസ്കരൻ എന്നിവരെയാണ് ആദരിച്ചത്.


എൻ.കെ.കെ. മാരാർ അധ്യക്ഷനായി. ഇ.കെ. ഗോവിന്ദൻ നായർ മുഖ്യ പ്രഭാഷണം നടത്തി. ടി.വി. ഗിരിജ, കെ. ഗീതാനന്ദൻ, പി.എൻ. ശാന്തമ്മ, പി. ബാലഗോപാലൻ, സി. രാധ, ടി. സുരേന്ദ്രൻ, എൻ.പി. പ്രകാശൻ, ചേനോത്ത് ഭാസ്കരൻ, എം. അശോകൻ, ഇ. ഗംഗാധരൻ, ടി.പി. രാഘവൻ, പി.കെ. ബാലകൃഷ്ണൻ കിടാവ് എന്നിവർ സംസാരിച്ചു.