വലതു കണ്ണിന് കാഴ്ചയില്ല, വൃക്കയും മാറ്റിവെച്ചു; ആരോഗ്യപ്രശ്നത്തെ കുറിച്ച് റാണ

news image
Mar 17, 2023, 7:25 am GMT+0000 payyolionline.in

ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് റാണ . തെലുങ്കിലാണ് സജീവമെങ്കിലും നടന് തെന്നിന്ത്യൻ ഭാഷകളിലും കൈനിറയെ ആരാധകരുണ്ട്. എസ്. എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെ നടന്റെ താരമൂല്യം ഉയരുകയായിരുന്നു.

നേരത്തെ റാണയുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. അമേരിക്കയിൽ ചികിത്സ തേടിയെന്നായിരുന്നു പുറത്തു വന്നത്. ഇപ്പോഴിതാ തന്റെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ച് റാണ തന്നെ തുറന്നു പറയുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ റാണ നായിഡുവിന്റെ പ്രചരണഭാഗമായി നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ വലുത് കണ്ണിന് കാഴ്ചയില്ലെന്നും കണ്ണും വൃക്കയും മാറ്റിവെക്കേണ്ടി വന്നുവെന്നും റാണ പറഞ്ഞു.

കണ്ണും വൃക്കയും മാറ്റിവെക്കേണ്ട ഒരു സാഹചര്യമുണ്ടായി. മുന്നോട്ടു വരണമെന്ന് എനിക്ക് തന്നെ തോന്നി. ഇപ്പോൾ അതെല്ലാം അതിജീവിച്ച് മൂന്നോട്ട് പോവുകയാണ്. എന്റെ വലതു കണ്ണിന് കാഴ്ച ശക്തിയില്ല. പലരും തങ്ങളുടെ ആരോഗ്യപ്രശ്നങ്ങളെ കുറിച്ചോർത്ത് തളർന്ന് പോകാറുണ്ട്. പ്രശ്നം പരിഹരിച്ചാലും അതിന്റെ വിഷമതകൾ മനസിലുണ്ടാകും, തന്റെ അതിജീവന കഥ പങ്കുവെച്ച് കൊണ്ട് താരം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe