വസ്തു തർക്കം: തലശ്ശേരിയില്‍ ലീഗ് നേതാവ് അറസ്റ്റിൽ

news image
Sep 25, 2021, 4:17 pm IST

മു​ഴ​പ്പി​ല​ങ്ങാ​ട്: മു​ഴ​പ്പി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​സ്​​ലിം​ലീ​ഗ് പ്രാ​ദേ​ശി​ക നേ​താ​വും കു​ളം ബ​സാ​റി​ലെ സ്രാ​മ്പി ക​മ്മി​റ്റി മെം​ബ​റു​മാ​യ ചേ​രി​ക്ക​ല്ലി​യി​ൽ മാ​യി​ന​ലി​യെ എ​ട​ക്കാ​ട് പൊ​ലീ​സ് അ​റ​സ്​​റ്റു​ചെ​യ്തു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച ര​ണ്ടി​ന്​ ത​ല​ശ്ശേ​രി കോ​ട​തി പ​രി​സ​ര​ത്ത് ബ​സ് കാ​ത്തു​നി​ൽ​ക്കെ​യാ​ണ് അ​റ​സ്​​റ്റു​ചെ​യ്ത​ത്.

 

 

 

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മാ​യി​ന​ലി​യെ റി​മാ​ൻ​ഡ് ചെ​യ്തു. സ്രാ​മ്പി​ക്ക് പി​റ​കു​വ​ശ​ത്തെ വ​സ്തു​ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ സം​ഘ​ർ​ഷ ത്തി​ലാ​ണ്​ ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്​​റ്റ്​​ചെ​യ്ത​ത്. നേ​ര​ത്തേ പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് മെം​ബ​റും എ​സ്‌.​ഡി.​പി.​ഐ ഭാ​ര​വാ​ഹി​യു​മാ​യ യു.​എ. അ​ഫ്സ​റി​നെ അ​റ​സ്​​റ്റ്​​ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം അ​ഫ്സ​ർ ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് മാ​യി​ന​ലി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ന​ട​പ​ടി ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നാ​രോ​പി​ച്ച് സ്രാ​മ്പി ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി അ​യ​ച്ചി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe