23
Friday
Oct 2020
Home > ആര്യകല്‍പ

വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ! മമ്മൂട്ടിയ്ക്കും പൃഥ്വിരാജിനും ദുല്‍ഖറിനും പിന്നാലെ നടി അനശ്വര രാജനും

Wednesday 18 DECEMBER 2019

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് മുഴുവന്‍ പ്രതിഷേധങ്ങള്‍ ഉയരുകയാണ്. ബോളിവുഡ് അടക്കം ഇന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഇതിനെതിരെ രംഗത്ത് വന്നിരുന്നു. മലയാളത്തില്‍ നിന്നും നിരവധി താരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റ് ചെയ്തിരുന്നു. കൂട്ടത്തില്‍ യുവനടി അനശ്വര രാജനുമുണ്ട്. ഒരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് തന്റെ പങ്കാളിത്തം നടി രേഖപ്പെടുത്തിയത്.ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിനൊപ്പം ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ’ എന്ന ക്യാപ്ഷനായിരുന്നു അനശ്വര നല്‍കിയത്. പര്‍ദ്ദ അണിഞ്ഞ് നില്‍ക്കുന്ന ചിത്രമായിരുന്നിത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ വസ്ത്രം കൊണ്ട് തിരിച്ചറിയാന്‍ സാധിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശനത്തിനെതിരെയായിരുന്നു നടിയുടെ ചിത്രം.പുറത്ത് വന്ന് നിമിഷ നേരങ്ങള്‍ക്കുള്ളില്‍ അനശ്വരയുടെ ചിത്രം വൈറലായിരുന്നു. ഉദാഹരണം സുജാത എന്ന സിനിമയിലൂടെ മഞ്ജു വാര്യരുടെ മകളായിട്ടാണ് അനശ്വര സിനിമയിലെത്തുന്നത്. പിന്നീട് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു. ബിജു മേനോന്‍ നായകനായിട്ടെത്തിയ ആദ്യ രാത്രി എന്ന സിനിമയിലും അനശ്വരയായിരുന്നു നായിക.

പയ്യോളിയില്‍ കടലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മരിച്ചു; അപകടം വൈകീട്ട് അഞ്ചിന്‍

Thursday 22 OCTOBER 2020

പയ്യോളി: പയ്യോളിയില്‍ കടലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പെരുമാൾപുരം കുണ്ടംപാത്തിക്ക് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവറായ വലിയ പറമ്പത്ത് ദേവരാജിൻെറ മകൻ ആദിത്യരാജ്  (18) ആണ് മുങ്ങിമരിച്ചത്. പയ്യോളിയില്‍ ഇന്ന്  വൈകുന്നേരം അഞ്ചു മണിയോടെയാണ്  സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒരാള്‍ ആഴമുള്ള സ്ഥലത്ത് ആദിത്യരാജ് തിരയില്‍പെട്ട് കാണാതാവുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. നാട്ടുകാരും മത്സ്യബന്ധന തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ അരമണിക്കൂര്‍ കഴിഞ്ഞ് കാണാതായ സ്ഥലത്ത് നിന്ന്‍ 200 മീറ്റര്‍ വടക്ക് മാറിയാണ് വിദ്യാര്‍ഥിയെ കണ്ടെത്തുന്നത്.

സ്ഥലത്തുണ്ടായിരുന്ന പയ്യോളി എസ്ഐ പി.പി. മനോഹരന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ ആദിത്യനെ പോലീസ് വാഹനത്തില്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമ്മ: ഷിബില സഹോദരി: പാര്‍വണ. മൃതദേഹം വടകര ജില്ലാ ആശുപതി മോര്‍ച്ചറിയില്‍.  പയ്യോളി പോലീസ് സ്റ്റേഷന്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നു അടച്ചത് കാരണം വടകര തീരദേശ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

error: Content is protected !!