വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം: ശില്‍പശാല നാളെ

news image
Jan 13, 2021, 6:21 pm IST

തിരുവനന്തപുരം:  കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രതിരോധകുത്തിവയ്പ്പ് പരിപാടിയിലേക്ക് സംസ്ഥാനം കടക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ശില്‍പശാല സംഘടിപ്പിക്കുന്നു.

14ന്‌ രാവിലെ 10 മുതല്‍ ഒന്ന്‌ വരെ തിരുവനന്തപുരം സി-ഡിറ്റില്‍ (ഗോര്‍ക്കി ഭവന്‍) ലാണ്‌ ശില്പശാല. ആരോഗ്യ മന്ത്രി കെ കെ ശൈലജ  ഉദ്ഘാടനം ചെയ്യും. 16നാണ്‌  കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നത്‌.   കുത്തിവയ്പ്പുമായി ബന്ധപ്പെട്ട ശാസ്ത്രീയ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കുവാനാണ് ശില്‍പശാല .

പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴിയും ചർച്ചയിൽ പങ്കെടുക്കാം . ചോദ്യങ്ങള്‍ക്കുളള മറുപടി ചര്‍ച്ചയില്‍ പൊതുജനാരോഗ്യ വിദഗ്ദ്ധര്‍ നല്‍കും. ചോദ്യങ്ങള്‍ 9446528176, 7012516029 എന്നീ വാട്ട്‌സ് ആപ്പ് നമ്പറുകളിലേക്ക് അയക്കാവുന്നതാണ്. ചോദ്യങ്ങള്‍ക്കുളള മറുപടി ഈ ലൈവ് സെഷനില്‍വച്ചുതന്നെ നല്‍കും.

ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍ ഖോബ്രഗഡെ വിഷയാവതരണം നടത്തും.  പ്ലാനിംഗ് ബോര്‍ഡ് മെമ്പര്‍ ഡോ. ബി. ഇക്ബാല്‍, മുഖ്യമന്ത്രിയുടെ കോവിഡ്-19 ഉപദേഷ്ടാവ് രാജീവ് സദാനന്ദന്‍, ഡബ്ല്യൂ.എച്ച്.ഒ. പ്രതിനിധി ഡോ. റോഡറിഗോ എച്ച്. ഓഫ്രിന്‍, യൂണിസെഫ് പ്രതിനിധി സുഗത റോയ് എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe