ലുധിയാന വാതകചോർച്ചാ ദുരന്തം; മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് 20 ലക്ഷം നഷ്ടപരിഹാരം; നി‌ർദേശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍

news image
May 3, 2023, 12:08 pm GMT+0000 payyolionline.in

ലുധിയാന: ലുധിയാന വാതക ചോർച്ചാ ദുരന്തത്തിൽ  മരിച്ച 11 പേരുടെ കുടുംബാം​ഗങ്ങൾക്കും 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ നി‌ർദേശിച്ച് ദേശീയ ഹരിത ട്രിബ്യൂണൽ. നേരത്തെ 2 ലക്ഷം രൂപ വീതമാണ് പഞ്ചാബ് സർക്കാർ സഹായധനം പ്രഖ്യാപിച്ചിരുന്നത്. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ എട്ടം​ഗ വസ്തുതാന്വേഷണ സമിതിയെയും ട്രിബ്യൂണൽ നിയോ​ഗിച്ചു. സ്വമേധയാ എടുത്ത കേസിലാണ് നടപടി.

ഏപ്രിൽ 30 ന് രാവിലെ ഏഴേകാലോടെയാണ് ​ഗിയാസ്പുരയിലെ ​ഗോയൽ മിൽക്ക് പ്ലാന്റില് വാതകം ചോർന്നത്. 300 മീറ്റർ ചുറ്റളവിൽ വാതകം പടർന്നു. മരിച്ചവരിൽ ഒരു കുടുംബത്തിലെ നാല് പേരും മൂന്ന് കുട്ടികളും ഉൾപ്പെടും. വിഷവാതകമാണ് ചോർന്നതെന്നും മരിച്ചുവീണവരുടെ മൃതദേഹങ്ങൾ നീല നിറത്തിലായെന്നും പ്രദേശവാസികൾ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe