വിദേശത്തേക്ക് പോകുമ്പോൾ ഷോപ്പിംഗ് നടത്താൻ പദ്ധതി ഉണ്ടോ..? അതും എസ്ബിഐയുടെ ഡെബിറ്റ് കാർഡ് ഉപയോഗിച്ച്.. പോകുന്നതിന് മുമ്പ്, വിദേശ രാജ്യങ്ങളിൽ തടസ്സമില്ലാത്ത പേയ്മെൻ്റുകളും എടിഎം വഴി പണം പിൻവലിക്കലിക്കുന്നതിനും ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. നെറ്റ് ബാങ്കിംഗ്, എസ്ബിഐ യോനോ ആപ്പ്, എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ആക്ടിവേഷൻ എന്നിവ വഴിയാണ് വിദേശത്ത് ഇടപാടുകൾ നടത്തുന്നതിനുള്ള ഫീച്ചർ ലഭ്യമാകുക.
എസ്ബിഐ നെറ്റ് ബാങ്കിംഗ് വഴി എസ്ബിഐ ഡെബിറ്റ് കാർഡുകളുടെ വിദേശ രാജ്യങ്ങളിലെ ഉപയോഗം
ഘട്ടം 1: ലോഗിൻ ചെയ്യുക
ഘട്ടം 2: സർവീസ് റിക്വസ്റ്റ് തിരഞ്ഞെടുക്കുക
ഘട്ടം 3: എടിഎം / ഡെബിറ്റ് കാർഡ് സേവനങ്ങൾ – മാനേജ് എടിഎം/ഡെബിറ്റ് കാർഡ്
ഘട്ടം 4: ഇൻ്റർനെറ്റ് ബാങ്കിംഗ് പ്രൊഫൈൽ പാസ്വേഡ് നൽകുക
ഘട്ടം 5: അക്കൗണ്ട് തിരഞ്ഞെടുക്കുക – ഡെബിറ്റ് കാർഡ് നമ്പർ തിരഞ്ഞെടുക്കുക
ഘട്ടം 6: വിദേശത്തെ ഉപയോഗം ആക്റ്റീവേറ്റ് ചെയ്യുക
എസ്ബിഐ യോനോ ആപ്പ് വഴി എസ്ബിഐ ഡെബിറ്റ് കാർഡുകളുടെ വിദേശത്തെ ഉപയോഗം എങ്ങനെ പ്രവർത്തനക്ഷമമാക്കാം?
ഘട്ടം 1: എസ് ബി ഐ യോനോ ലോഗിൻ ചെയ്യുക
ഘട്ടം 2: മെനു തിരഞ്ഞെടുക്കുക – സർവീസ് റിക്വസ്റ്റ്
ഘട്ടം 3: എടിഎം/ഡെബിറ്റ് കാർഡ്
ഘട്ടം 4: ഇൻ്റർനെറ്റ് ബാങ്കിംഗ് പ്രൊഫൈൽ പാസ്വേഡ് നൽകുക
ഘട്ടം 5: കാർഡ് മാനേജ് ചെയ്യുക എന്നതിന് കീഴിൽ – അക്കൗണ്ട് തിരഞ്ഞെടുക്കുക – കാർഡ് തിരഞ്ഞെടുക്കുക
ഘട്ടം 6: അന്താരാഷ്ട്ര ഉപയോഗം പ്രവർത്തനക്ഷമമാക്കുക
എസ്എംഎസ് വഴി എസ്ബിഐ ഡെബിറ്റ് കാർഡുകളുടെ വിദേശത്തെ ഉപയോഗം
രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നിന്ന് 09223966666 എന്ന നമ്പറിലേക്ക് SMS അയയ്ക്കുക. SWON INTL എന്ന് ടൈപ്പ് ചെയ്യുക (നിങ്ങളുടെ ഡെബിറ്റ് കാർഡിൻ്റെ അവസാന നാല് നമ്പറുകൾ) അത് 9223966666 എന്ന നമ്പറിലേക്ക് അയയ്ക്കുക.