വിദേശത്ത് ഒളിവിൽ പോയ പോക്സോ കേസ്സിലെ പ്രതി അറസ്റ്റിൽ

news image
May 13, 2022, 10:06 pm IST payyolionline.in
കൊയിലാണ്ടി: പ്രണയം നടിച്ച് 16 കാരിയെ ലൈഗികമായി പീഡിപ്പിച്ച കേസിൽ  പ്രതി കൊയിലാണ്ടി   ചേരിയകുന്നുമ്മൽ താഴെ കുനി  വീട്ടിൽ  ജിഗീഷിന്റെ മകൻ
ജിഷ്ണു ( 25 ) അറസ്റ്റിൽ. കൊയിലാണ്ടി പോലീസ്  സബ്ബ്-ഇസ്പെക്ടർ സുബൈർ നേതൃത്വത്തിൽ  ചൊവ്വാഴ്ച  ചെന്നൈ വിമാനത്താവളത്തിൽ വെച്ചാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കഴിഞ്ഞ വർഷം പ്രതിക്കെതിരെ പോക്സോ വകുപ്പ് പ്രകാരവും ബലാത്സംഗത്തിനും കേസ്സ് റജിസ്റ്റർ ചെയ്തിരുന്നു. കേസ്സ് ഉള്ളതായി അറിഞ്ഞ് ദുബായിലെക്ക് ഒളിവിൽ പോയ പ്രതി ഇക്കഴിഞ്ഞ എട്ടാം തിയ്യതി ചെന്നെയിൽ വിമാനമിറങ്ങിയ സമയം ലുക്ക് ഔട്ട് നോട്ടീസ് ഉള്ളതിനാൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞ് വെച്ചു തുടർന്ന് കൊയിലാണ്ടി പോലീസിനെ അറിയിക്കുകയായിരുന്നു. എസ്.ഐ. സുബൈർ , സി.പി.ഒ. മാരായ ദിലീപ്, രാജേഷ് എന്നിവർ ചെന്നെയിലെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി. കൊയിലാണ്ടി പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe