വിദ്യക്കെതിരെ കെ.എസ്‌.യുവിന്റെ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിൻ

news image
Jun 10, 2023, 2:38 pm GMT+0000 payyolionline.in

തിരുവനന്തപുരം: മഹാരാജാസ് കോളജിലെ വ്യാജ സർട്ടിഫിക്കറ്റിൽ കെ.എസ്‌.യുവിന്റെ പ്രതിഷേധ ലുക്ക് ഔട്ട് നോട്ടീസ് കാമ്പയിൻ. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തെതുടർന്ന്‌ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലും അഗളി പൊലീസ് സ്റ്റേഷനിലും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തെങ്കിലും എസ്.എഫ്.ഐ മുൻ പ്രവർത്തകയായ കെ. വിദ്യയെ നാളിതുവരെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് കെ.എസ്‌.യു സംസ്ഥാന കമ്മിറ്റി സംസ്ഥാനവ്യാപകമായി ലുക്ക്ഔട്ട് നോട്ടീസ് പ്രതിഷേധം നടത്തുവാൻ തീരുമാനിച്ചത്.

ജൂൺ 12 മുതൽ 15 വരെ എല്ലാ കാമ്പസുകളിലും ജില്ലാ കേന്ദ്രങ്ങളിലും വിദ്യയുടെ നോട്ടീസ് പതിപ്പിച്ചു പൊലീസിന്റെ നിഷ്ക്രിയത്വത്തിൽ പ്രതിഷേധിക്കുവാനാണ് തീരുമാനമെന്ന് കെ.എസ്‌.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. ഭരണ സ്വാധീനം ഉപയോഗിച്ച് ഇത്തരം പ്രവർത്തികളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെങ്കിലും തുടർ സമരങ്ങളുമായി കെ.എസ്.യു മുന്നോട്ട് പോകുമെന്നും സംസ്ഥാന പ്രസിഡന്റ്‌ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe