വിദ്യാര്‍ത്ഥികളില്‍ സേവനമനോഭാവം വളരണം : മന്ത്രി പി.കെ അബ്ദുറബ്ബ്

news image
Nov 9, 2013, 3:12 pm IST payyolionline.in

കൊയിലാണ്ടി: വിദ്യാര്‍ത്ഥികളില്‍ സേവന മനോഭാവം വളര്‍ത്തുന്ന തരത്തിലുള്ള വിദ്യാഭ്യാസമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ്. സംസ്ഥാനത്ത് പുതുതായി അനുവദിച്ച 50 എന്‍.എസ്.എസ് യൂണിറ്റുകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരിന്നു  അദ്ദേഹം. കൊയിലാണ്ടി ഗവ: മാപ്പിള ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന ചടങ്ങില്‍ കെ ദാസന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സ്കൂള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന  “സ്നേഹത്തണല്‍  സഹപാഠിക്കൊരു വീട്” പദ്ധതിപ്രഖ്യാപനം പി.എസ്.സി അംഗം ടി.ടി ഇസ്മായില്‍ നിര്‍വഹിച്ചു. ചെയര്‍പേഴ്സണ്‍ കെ ശാന്ത, എന്‍.എസ്.എസ് ബാഡ്ജ് ധാരണം നടത്തി. പദ്ധതിക്കായി ഹാജി പി. ഉസ്മാന്‍(ലണ്ടന്‍) നല്‍കിയ ആദ്യ ഫണ്ടിന്റെ ചെക്ക് യൂണിറ്റ് കോ- ഓര്‍ഡിനേറ്റര്‍ എ.കെ അഷ്‌റഫ്‌ ഏറ്റുവാങ്ങി. നഗരസഭാ കൗണ്‍സിലര്‍ സഹീറ ,ടി.പി മുഹമ്മദ്‌ ബഷീര്‍, കെ സി ഫസലുല്‍ ഹഖ്, പി.ടി.എ പ്രസിഡന്റ് എം അഷ്‌റഫ്‌, പ്രധാനധ്യാപിക കെ.ശോഭന, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ എം ബീന, അബ്ദുറഹ്മാന്‍, , ശ്രീജിത്ത്, ഹയര്‍സെക്കന്‍ഡറി ജോയിന്റ് ഡയറക്ടര്‍ എ. സുബൈര്‍കുട്ടി, നഗരസഭാ കൗണ്‍സിലര്‍ വി.പി ഇബ്രാഹിം കുട്ടി, പ്രിന്‍സിപ്പല്‍ പി.എന്‍ ബാലഗോപാലന്‍ എന്നിവര്‍  സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe