വിദ്യാര്‍ഥികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്താന്‍ അദ്ധ്യാപകര്‍ ശ്രദ്ധിക്കണം: കൃഷി മന്ത്രി

news image
Oct 21, 2013, 12:46 pm IST payyolionline.in

മേപ്പയ്യൂര്‍: വിദ്യാര്‍ഥികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്താന്‍ അധ്യാപകര്‍ പ്രത്യേക താത്പര്യം കാണിക്കണമെന്ന് കൃഷിമന്ത്രി കെ.പി. മോഹനന്‍ പറഞ്ഞു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് കെ.പി. രാമചന്ദ്രന് നിടുമ്പൊയിലില്‍ യു.ഡി.എഫ്. കമ്മിറ്റി നല്‍കിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.വി. നാരായണന്‍ നായര്‍ അധ്യക്ഷതവഹിച്ചു. ജെ.എന്‍. പ്രേംഭാസിന്‍, ഇ. അശോകന്‍, കെ.എം. അസീസ്, യു.എന്‍. മോഹനന്‍, പി.പി. കുഞ്ഞമ്മദ്, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, കെ. പാച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.പി. രാമചന്ദ്രന്‍ മറുപടിപ്രസംഗം നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe