വിധി ഖേദകരമെന്ന്‌ സിസ്‌റ്റർ ലൂസി കളപ്പുര; കോടതിതന്നെ കുറ്റക്കാരനെന്ന്‌ കണ്ടെത്തുമെന്ന്‌ പ്രതീക്ഷ

news image
Jan 14, 2022, 1:09 pm IST payyolionline.in

കോട്ടയം :  കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ഒരിക്കലും പ്രതീക്ഷിച്ച വിധി അല്ല കോടതിയിൽനിന്നും ഉണ്ടായതെന്ന്‌ സിസ്‌റ്റർ ലൂസി കളപ്പുര. കുറ്റക്കാരൻ എന്ന്‌ തെളിവുകൾകൊണ്ടും സാഹചര്യങ്ങൾകൊണ്ടും വിശ്വസിച്ച വ്യക്തിയെ ഒറ്റ വാക്കിൽ കോടതി കുറ്റവിമുക്തനാക്കി പ്രഖ്യാപിച്ചു.

കത്തോലിക്ക സഭയിലെ കുറ്റക്കാരായ പുരോഹിതർതന്നെ കുറ്റവിമുക്തരാക്കപ്പെടുന്ന സാഹചര്യം കോടതിതന്നെ വിലയിരുത്തട്ടെ. സർക്കാർ മേൽക്കോടതിയിൽ അപ്പീലുമായി പോകും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. അഭയ കേസ്‌ തെളിയാൻ 28 വർഷമെടുത്തു. കോടതി തന്നെ കുറ്റക്കാരനെന്ന്‌ കണ്ടെത്തുമെന്നാണ്‌ പ്രതീക്ഷയെന്നും ലൂസി കളപ്പുര പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe