വിധി ഞെട്ടിക്കുന്നത്‌; സത്യസന്ധമായി മൊഴി നൽകിയവർക്കുള്ള തിരിച്ചടി: എസ്‌ പി ഹരിശങ്കർ

news image
Jan 14, 2022, 12:45 pm IST payyolionline.in

കോട്ടയം : കന്യാസ്‌ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്‌ക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി അംഗീകരിക്കനാകാത്തതെന്ന്‌ അന്വേഷണ ഉദ്യേഗസ്ഥൻ കോട്ടയം മുൻ എസ്‌പി ഹരിശങ്കർ. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽത്തന്നെ ആദ്യമായിരിക്കും ഇത്തരമൊരു വിധി. കേസിൽ 100 ശതമാനം ശിക്ഷ പ്രതീക്ഷിച്ചിരുന്നു. അപ്പീൽ പോകം. സത്യസന്ധമായി മൊഴി നൽകിയവർക്കുള്ള തിരിച്ചടിയാണ്‌ വിധി. ഇരയുടെ മൊഴി ഉണ്ടായിട്ടും വിധി എതിരായത്‌ അംഗീകരിക്കനാകില്ലെന്നും ഹരിശങ്കർ പറഞ്ഞു.

 

ഇത്തരം വിധിയോടെ ഇര സമൂഹത്തിൽ ഒറ്റപ്പെടുകയാണ്‌. ഒരു കന്യാസ്‌ത്രീയെ സംബന്ധിച്ച്‌ ഇത്‌ അസാധാരണമായ സംഗതിയാണ്‌.  വളരെ ഞെട്ടലോടെയാണ്‌ വിധിയെ നോക്കിക്കാണുന്നത്‌. ഇതുപോലെ നൂറുകണക്കിന്‌ ഇരകൾ വേറെ ഉണ്ടാകാം. അവരെയെല്ലാം നിരാശപ്പെടുത്തുന്നതാണ്‌ വിധിയെന്നും ഹരിശങ്കർ പറഞ്ഞു.ഈ കേസിൽ ഇരയുടെ കൃത്യമായ മൊഴിയുണ്ട്. സമയ താമസമുണ്ടായി എന്നത് മാത്രമാണ് തിരിച്ചടിയായുണ്ടായത്. സഭക്കുള്ളിൽ വിഷയം തീർക്കാൻ ശ്രമിച്ചതിനാലാണ് സമയ താമസവുമുണ്ടായത്. താൻ  ജീവിച്ചിരിക്കണോ എന്നത് പോലും ബിഷപ്പിനെ ആശ്രയിച്ചിരിക്കുമെന്ന അവസ്ഥയിൽ നിന്നാണ് ഇര ബിഷപ്പിനെതിരെ മൊഴി നൽകിയതെന്നും അതിനെ കോടതി വിശ്വാസത്തിലെടുക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

വിധി അപ്രതീക്ഷിതമാണെന്ന്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ ജിതേഷ്‌ ജി ബാബു പറഞ്ഞു. എന്താണ്‌ സംഭവിച്ചതെന്ന്‌ അറിയില്ല. ശിക്ഷ ലഭിക്കുമെന്ന്‌ തന്നെയാണ്‌ കരുതിയിരുന്നത്‌. സർക്കാരുമായി ആലോചിച്ച്‌ അപ്പീൽ പോകുമെന്നും പബ്ലിക്‌ പ്രോസിക്യൂട്ടർ പറഞ്ഞു. അപ്രതീക്ഷിതമായ വിധിയാണ്‌ ഉണ്ടായതെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈഎസ്‌പി കെ സുഭാഷും പറഞ്ഞു. എങ്ങും പരാതി പറയാൻ സാഹചര്യമില്ലാത്തയാളായിരുന്നു പരാതിക്കാരി. കോടതി അത്‌ ആ രീതിയിൽ കാണണമായിരുന്നു. ഇങ്ങനെയൊരു വിധി എന്തുകൊണ്ടെന്ന്‌ അറിയില്ലെന്നും കെ സുഭാഷ്‌ പറഞ്ഞു.

 

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe