വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍മ്മനിരതരാവുക : പാണക്കാട് ബഷീറലി തങ്ങള്‍

news image
Dec 7, 2013, 1:22 pm IST payyolionline.in

വാണിമേല്‍: കാലിക  സമൂഹത്തിന് ഭീഷണിയായി മാറിയ തീവ്രവാദ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കര്‍മ്മ നിരതരാവണമെന്നും  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിച്ച് ആലംബഹീനര്‍ക്ക് തണലായി മാറണമെന്നും പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.   വാണിമേല്‍ യൂത്ത് ലീഗ് പഞ്ചായത്ത് സമ്മേളനത്തിന് മുന്നോടിയായി നടന്ന പ്രചാരണ പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  ജില്ലാ പ്രസിഡണ്ട്‌ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു.  നിയോജക മണ്ഡലം പ്രസിഡണ്ട്‌ എം.കെ അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.  സംസ്ഥാന സമിതി അംഗം അസ്കര്‍ ഫറോക്ക് മുഖ്യപ്രഭാഷണം നടത്തി.  കെ.കെ നവാസ്, എന്‍.കെ മൂസമാസ്റ്റര്‍, സുബൈര്‍ തോട്ടക്കാട്, കെ.വി കുഞ്ഞമ്മദ് മാസ്റ്റര്‍, കണ്ടിയില്‍ മുഹമ്മദ്‌,  സി.വി.കെ അഷ്‌റഫ്‌,  കെ.പി ശിഹാബ് എന്നിവര്‍ പ്രസംഗിച്ചു.

വാണിമേലില്‍ യൂത്ത് ലീഗ് പൊതുയോഗം ജില്ലാ പ്രസിഡണ്ട്‌ നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്യുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe