വിപ്രോ കമ്പ്യൂട്ടര്‍ നിര്‍മാണ ബിസിനസ്സില്‍ നിന്ന് പിന്‍വാങ്ങുന്നു

news image
Dec 7, 2013, 12:05 pm IST payyolionline.in

ബാംഗ്ലൂര്‍ : ഐടി രംഗത്തെ മുന്‍നിരക്കാരായ വിപ്രോ കമ്പ്യൂട്ടര്‍ നിര്‍മാണ ബിസിനസ്സില്‍ നിന്ന് പിന്‍വാങ്ങുന്നു. ഡെസ്‌ക് ടോപ്, ലാപ്‌ടോപ്, സെര്‍വര്‍ എന്നിവയുടെ നിര്‍മാണവും വിതരണവും അവസാനിപ്പിക്കാനാണ് നീക്കം. ഇതിന്റെ ഭാഗമായി ഉത്തരാഖണ്ഡിലേയും പുതുച്ചേരിയിലേയും നിര്‍മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടാന്‍ വിപ്രോ തീരുമാനിച്ചിട്ടുണ്ട്.

ടാബ്‌ലെറ്റുകളുടേയും മുന്തിയ ഇനം സ്മാര്‍ട്ട്‌ഫോണുകളുടേയും വരവാണ് കമ്പ്യൂട്ടര്‍ വിപണിക്ക് തിരിച്ചടിയായത്. കമ്പ്യൂട്ടര്‍ ബിസിനസ്സില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഈ രംഗത്തു നിന്ന് പിന്‍വാങ്ങാന്‍ വിപ്രോ ഒരുങ്ങുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഈ ബിസിനസ് നഷ്ടത്തിലാണെന്ന് വിപ്രോ വ്യക്തമാക്കിയിരുന്നു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe