വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസ്; യാത്രക്കാരൻ ഹാജരാകണമെന്ന് പൊലീസ്

news image
Oct 12, 2023, 2:30 am GMT+0000 payyolionline.in

കൊച്ചി: വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ നെടുമ്പാശ്ശേരി പൊലീസിന്‍റെ അന്വേഷണം തുടരുന്നു. നടിയുടെ മൊഴി പ്രകാരം ആന്‍റോ എന്ന യാത്രക്കാരനോട് ഹാജരാകാന്‍ പൊലീസ് നിര്‍ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തപ്പോള്‍ അടുത്തിരുന്ന യാത്രക്കാരൻ മദ്യലഹരിയിൽ മോശമായി പെരുമാറിയെന്നാണ് നടിയുടെ പരാതി.

വിമാനത്തിൽ പരാതി നൽകിയെങ്കിലും സീറ്റ് മാറ്റി നൽകി പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചുവെന്നും എയർപോർട്ടിൽ എത്തിയ ശേഷം പൊലീസിന് പരാതി നൽകാൻ നിർദ്ദേശിച്ചുവെന്നും നടി സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ആണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്.സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും, വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നടി ആവശ്യപ്പെട്ടു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷമെ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe