വില്യാപ്പള്ളിയിൽ നിയന്ത്രണം കർശനമാക്കും; അതീവ ജാഗ്രത

news image
Jul 27, 2021, 10:36 am IST

വില്യാപ്പള്ളി : വില്യാപ്പള്ളി പഞ്ചായത്തിൽ കോവിഡ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചു. 250 പേർക്കാണ് നിലവിൽ കോവിഡുള്ളത്.

 

കടകൾ, പൊതുസ്ഥലങ്ങൾ, റേഷൻകടകൾ, ബാങ്കുകൾ ആരാധനാലയങ്ങൾ, വിശേഷാൽ ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന ശക്തമാക്കും. പോലീസ്, ആരോഗ്യ സംവിധാനം, ആർ.ആർ.ടി. , പ്രാദേശിക സർക്കാർ സംവിധാനങ്ങൾ എന്നിവ ഏകോപിപ്പിച്ചുകൊണ്ടായിരിക്കും പ്രവർത്തനം.

അവലോകനയോഗത്തിൽ പ്രസിഡന്റ് കെ.കെ. ബിജുള അധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡന്റ് പി.കെ. മുരളി, സുബിഷ, ഡോ. ബിജിനേഷ് , മൊയ്തി, എസ്.ഐ. സുരേഷ്, എ.എസ്.ഐ. ഗിരീഷ് എന്നിവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe