വില്ല്യാപ്പള്ളിയില്‍ കോവിഡ് വ്യാപനം; ജാഗ്രത ഉറപ്പാക്കണമെന്ന് അധികൃതര്‍

news image
Apr 13, 2021, 11:50 am IST

വില്യാപ്പള്ളി : പഞ്ചായത്തിലും പ്രതിരോധനടപടികൾ കർശനമാക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചു.

പ്രധാന തീരുമാനങ്ങൾ: പഞ്ചായത്തിലെ കല്ല്യാണങ്ങൾ, മരണാനന്തര ചടങ്ങുകൾ, പൊതുപരിപാടികൾ തുടങ്ങിയ എല്ലാ പരിപാടികളും കോവിഡ് ജാഗ്രതാ സൈറ്റിലെ ഇവന്റ് രജിസ്റ്ററിൽ രജിസ്റ്റർ ചെയ്യണം. പഞ്ചായത്തിലെ എല്ലാ പരിപാടികൾക്കും രജിസ്റ്റർ സൂക്ഷിക്കണം.

ആവശ്യമെങ്കിൽ ആർ.ടി.പി.സി.ആർ. പരിശോധന നടത്തണം. പൊതുപരിപാടിക്ക് 200 പേരും ഹാളിനകത്തെ പരിപാടിയിൽ 100 പേരും മാത്രമേ പാടുള്ളു. കോവിഡ് രോഗിയുമായി സമ്പർക്കമുള്ളവർ ആർ.ടി.പി.സി.ആർ. ടെസ്റ്റിന് വിധേയമാകണം.

ആരാധാനാലയങ്ങളിൽ 100 പേരിൽ കൂടുതൽപേർ പങ്കെടുക്കാൻ പാടില്ല. 60 വയസ്സിനുമുകളിലുള്ളവരും 10 വയസ്സിനുതാഴെയുള്ളവരും പങ്കെടുക്കാതിരിക്കുക. 45 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻപേരും വില്യാപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്ന് വാക്സിൻ സ്വീകരിക്കണം. ടൗണുകളിൽ അനാവശ്യമായി കൂട്ടംകൂടിനിൽക്കരുത്. സ്ഥാപനങ്ങൾ സാനിറ്റൈസറും രജിസ്റ്ററും സൂക്ഷിക്കണം.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe