വിഴിഞ്ഞം: ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ലത്തീന്‍ അതിരൂപത

news image
Dec 4, 2022, 9:19 am GMT+0000 payyolionline.in

തിരുവനന്തപുരം∙ വിഴിഞ്ഞം സമരത്തിൽ ചര്‍ച്ചയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ലത്തീന്‍ അതിരൂപത. വിഴിഞ്ഞത്തെ സംഘര്‍ഷം വിശദീകരിച്ച് പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു. തുറമുഖ നിര്‍മാണം എന്നത്തേക്കുമായി നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ വ്യക്തമാക്കി.

നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവച്ച് പഠനം നടത്തണമെന്നാണ് ആവശ്യം. സമരക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുന്ന സര്‍ക്കാര്‍ സമീപനം പ്രകോപനം സൃഷ്ടിച്ചു. അനിഷ്ട സംഭവങ്ങളെ അപലപിച്ച ലത്തീന്‍ അതിരൂപത, ജുഡീഷ്യൽ അന്വേഷണവും ആവശ്യപ്പെട്ടു. പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന് ആർച്ച് ബിഷപ് സര്‍ക്കുലറില്‍ ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe