വിവാഹമോചിതരായി ഏഴ് വർഷം; വീണ്ടും ഒന്നിച്ച് പ്രിയാ രാമനും രഞ്ജിത്തും

news image
Jun 20, 2021, 2:18 pm IST

വിവാഹ മോചിതരായി ഏഴ് വർഷം പിന്നീടുമ്പോൾ വീണ്ടും ഒന്നുചേരാൻ തീരുമാനിച്ചിരിക്കുകയാണ് നടൻ രഞ്ജിത്തും നടി പ്രിയ രാമനും. ഇരുവരും ഒന്നിച്ചുവെന്നുള്ള വാർത്തകൾ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.  സമൂഹമാധ്യമത്തിൽ രഞ്ജിത്ത് പങ്കുവച്ച കുറിപ്പും ചിത്രങ്ങളുമാണ് ഈ വാർത്തകള്‍ക്ക് ആധാരം.

ഇരുവരുടെയും 22-ാം വിവാഹ വാർഷിക ദിനത്തിലാണ് പ്രിയയുമൊത്തുള്ള ചിത്രങ്ങൾ രഞ്ജിത്ത് പങ്കുവച്ചിരിക്കുന്നത്. ‘ആരാധകരുടെ സ്നേഹാശംസകളാൽ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു’, എന്നാണ് ചിത്രത്തോടൊപ്പം രഞ്ജിത്ത് കുറിക്കുന്നത്.

1999ൽ റിലീസ് ചെയ്ത ‘നേസം പുതുസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് രഞ്ജിത്തും പ്രിയയും പ്രണയത്തിലാവുന്നതും വിവാഹിതരാകുന്നതും. എന്നാൽ 2014ൽ ഇരുവരും വിവാഹമോചിതരായി. ശേഷം രഞ്ജിത്ത് നടി രാഗസുധയെ വിവാഹം ചെയ്തുവെങ്കിലും ഒരു വർഷത്തിനുള്ളിൽ  ഇവർ വേർപിരിയുകയും ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe