വിശാഖപട്ടണം: വിശാഖപട്ടണത്തെ തുറമുഖത്ത് വൻ തീപിടിത്തം. 25 ഓട്ടോമേറ്റഡ് മത്സ്യബന്ധന ബോട്ടുകൾ കത്തിച്ചാമ്പലായി. 30 കോടി രൂപയുടെ പ്രാഥമിക നഷ്ടമാണ് കണക്കാക്കുന്നത്. തീ പടരുന്നത് കണ്ട് ബോട്ടുകളിൽ കിടന്നുറങ്ങിയിരുന്ന മത്സ്യത്തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു. ഇതിനാൽ ആളപായമില്ല. ഇന്നലെ അർദ്ധരാത്രിയാണ് ബോട്ടുകൾക്ക് തീപിടിച്ചത്. മദ്യപസംഘം ബോട്ടിൽ നടത്തിയ പാർട്ടിക്കിടെയാണ് തീ പടർന്നതെന്നാണ് സംശയം. സാമൂഹ്യവിരുദ്ധർ തീയിട്ടതാണോ എന്ന് അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു.
വിശാഖപട്ടണത്ത് വൻ തീപിടിത്തം; 25 ബോട്ടുകൾ കത്തിചാമ്പലായി, വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
Nov 20, 2023, 6:08 am GMT+0000
payyolionline.in
ബ്രാന്റിംഗ് കടുംപിടുത്തവുമായി കേന്ദ്രം: 5 കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നടത്തി ..
കരുവന്നൂർ കള്ളപ്പണക്കേസ്: ബാങ്കിന്റെ 2 മുൻഭരണസമിതി അംഗങ്ങളെ മാപ്പുസാക്ഷിയാക് ..