വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ കളക്ടറേറ്റിൽ ധർണ്ണ നടത്തി

news image
Nov 24, 2021, 3:04 pm IST

കോഴിക്കോട്: പിന്നോക്ക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന പരമ്പരാഗത തൊഴിലാളികൾക്ക് അനുവദിച്ച ടൂൾകിറ്റ് ഗ്രാൻ്റ് 2018 വർഷം വരെ അപേക്ഷിച്ച മുഴുവൻ പേർക്കും നൽകുക, ഡോ.പി.എൻ.ശങ്കരൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക, ജനസംഖ്യാനുപാതീകമായി സംവരണം നൽകുക തുടങ്ങി പത്തിലധികം ആവശ്യങ്ങൾ ഉന്നയിച്ച് വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് ധർണ്ണ നടത്തി.

 

 

ജില്ലാ പ്രസിഡൻ്റ് ബാലകൃഷ്ണൻ പന്നൂരിൻ്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന പ്രസിഡൻറ് സുരേഷ് ബാബു കൊയിലാണ്ടി ധർണ്ണ ഉദ്ഘാടനം ചെയ്തു. രാജൻ മൊകവൂർ , വി.സഹദേവൻ, സത്യനാഥ് എടക്കര, സുരേന്ദ്രൻ വള്ളിക്കാട്, ചന്ദ്ര ബോസ് കണ്ടോത്ത്, ബാഹുലേയൻ ആചാരി തുടങ്ങിയവർ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe