പയ്യോളി: പയ്യോളിയിലെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മലബാർ കേളപ്പൻ എന്നറിയപ്പെട്ടിരുന്ന വി.കേളപ്പനെ പയ്യോളി സാംസ്കാരിക വേദി അനുസ്മരിച്ചു. നാടക പ്രവർത്തകനും അഭിനേതാവുമായിരുന്ന കേളപ്പൻ അറിയ
പ്പെടുന്ന ഒരു പൊതു പ്രവർത്തകൻ കൂടിയായിരുന്നു.
ഷൊർണൂർ ഗവ. പ്രസ്സിൽ നിന്നും വിരമിച്ച ശേഷം പൊതു പ്രവർത്തന
ത്തിൽ സജീവമായി ഇടപെട്ടിരുന്ന കേളപ്പൻ ബി.ജെ.പി.യുടെ സംസ്ഥാന കൗൺസിൽ അംഗമായി പ്രവർത്തിച്ചിരുന്നു. പ്രശസ്ത നോവലിസ്റ്റ് ചന്ദ്രശേഖരൻ തിക്കോടി ഉദ്ഘാടനം ചെയ്തു. രാജൻ കൊളാവിപ്പാലം അധ്യക്ഷനായിരുന്നു.
മേലടി മുഹമ്മദ്, ഇബ്രാഹിം തിക്കോടി, പ്രേമൻ കെദാരം, പള്ളിക്കര കരുണാകരൻ, പുഷ്പൻ തിക്കോടി, വിനീത് മേലടി , ഫൈസൽ എം. ( സൂപ്പർ മെഡിക്കൽസ് ) , റഷീദ് പാലേരി, ടി.പി. നാണു, വി.എം.ഷാഹുൽ ഹമീദ്,
, സോമൻ മേലടി , ബാലഗോപാലൻ .എൻ , വി.കുഞ്ഞബ്ദുള്ള, ശശി മാസ്റ്റർ, ചന്ദ്രൻ കണ്ടോത്ത്, ടി . നാരായണൻ മാസ്റ്റർ, എം.ടി. നാണു മാസ്റ്റർ, ഇക്ബാൽ കായിരണ്ടി എന്നിവർ സംസാരിച്ചു. അഷ്റഫ് പുഴക്കര നന്ദി പറഞ്ഞു.