വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തിക്കും; ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്

news image
Jan 15, 2021, 10:48 am IST

കോഴിക്കോട് “: വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തിക്കുമെന്ന് ധനമന്ത്രി ടി. എം തോമസ് ഐസക്. ഇതിനുള്ള മാർ​ഗം കെഫോൺ പദ്ധതി പൂർത്തീകരിക്കുകയാണ്. ജൂലൈ മാസത്തോടെ കെഫോൺ പദ്ധതി പൂർത്തീകരിക്കും. ഇതിലൂടെ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാകും. മുപ്പതിനായിരം സർക്കാർ ഓഫിസുകൾ അതിവേ​ഗ ഇൻട്രാ നെറ്റ് സംവിധാനം വഴി ബന്ധപ്പെടുത്തും. പത്ത് എംബിപിഎസ് മുതൽ ജിപിബിഎസ് വരെയുള്ള സ്പീഡ് ഇന്റർനെറ്റിന് ലഭ്യമാകുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഇന്റർനെറ്റ് ഹൈവേ ആരുടേയും കുത്തകയായിരിക്കില്ല. എല്ലാവർക്കും തുല്യ അവസരങ്ങൾ ലഭിക്കും. ഇന്റർനെറ്റിന്റെ സേവനങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകും. കെ ഫോണിന്റെ ഓഹരി മൂലധനത്തിലേക്ക് 166 കോടി രൂപ വകയിരുത്തി . ഇ​-ഗവേർണിം​ഗ് സമ്പ്രദായത്തിന് കെഫോൺ വലിയ ഉത്തേജകമായി. പഞ്ചായത്തുകളിൽ പല തരത്തിലുള്ള പ്ലാനുകൾ നടപ്പിലാക്കി തുടങ്ങി. ഇ ഹെൽത്ത്, ഇ രജിസ്ട്രേഷൻ, ഇ കൊമേഴ്സ് തുടങ്ങിയ സേവനങ്ങൾ മെച്ചപ്പെട്ടു. സർക്കാർ സേവനങ്ങളെല്ലാം ഇൻട്രാ നെറ്റിൽ ലഭ്യമാകുന്നതോടു കൂടി സേവനങ്ങളുടെ കാര്യക്ഷമത വർധിക്കുമെന്നും മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe