വീട്ടമ്മയെ ബസില്‍ വെച്ച്  ഉപദ്രവിച്ചതിന് തുറയൂര്‍ സ്വദേശി പോലീസ് പിടിയില്‍

news image
Aug 29, 2015, 2:20 pm IST

പയ്യോളി: ബസില്‍ യാത്ര ചെയ്യുന്നതിനിടെ വീട്ടമ്മയെ ഉപദ്രവിച്ചതിന് പോലീസ് കേസെടുത്തു. തുറയൂര്‍ ചിറക്കര കളത്തില്‍ ബാലന്‍ (57) നെതിരെയാണ് പയ്യോളി പോലീസ് കേസെടുത്തത്. വടകര-പേരാമ്പ്ര റൂട്ടിലോടുന്ന ബ്രൈറ്റ് ബസില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് സംഭവം. ഭര്‍ത്താവുമൊത്ത് മണിയൂരിലേക്ക് പോവുന്നതിനിടെയാണ്  വീട്ടമ്മയെ ഉപദ്രവിച്ചത്. അറസ്റ്റ് ചെയ്ത ബാലനെ ഇന്ന് കോടതിയില്‍ ഹജരാക്കുമെന്ന്‍ പോലീസ് അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe