വീട്ടിൽ കഞ്ചാവ് ചെടികള്‍ നട്ടുവളർത്തി; തിരുവനന്തപുരത്ത് 23കാരൻ അറസ്റ്റിൽ

news image
Jun 20, 2024, 8:29 am GMT+0000 payyolionline.in
തിരുവനന്തപുരം: നെടുമങ്ങാട് പനവൂരിൽ നിന്നും കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ. പനവൂർ കരിക്കുഴിയിൽ താമസിക്കുന്ന മുഹമ്മദ്‌ ഷെഹീനെ (23) ആണ് കഞ്ചാവ് ചെടികളുമായി പിടികൂടിയത്. പോളിത്തീൻ കവറിൽ നാട്ടുവളർത്തിയ അഞ്ച് കഞ്ചാവ് ചെടികൾ കണ്ടെത്തി.

രണ്ട് മാസമായി ഷെഹീൻ ഈ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അയൽവാസികളുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ല. രണ്ട് അടി ഉയരത്തിൽ വളർന്ന ചെടിയാണ് പിടികൂടിയത്. കുറച്ച് നാൾ മുമ്പ് ബൈക്കിൽ കഞ്ചാവുമായി പോകുന്നതിനിടെ ഷെഹീനെ പൊലീസ് പിടികൂടിയിരുന്നു.

 

രാത്രികാലങ്ങളിൽ നിരവധി യുവാക്കൾ ഈ വീട്ടിൽ വന്നു പോകുന്നത് ശ്രദ്ധയിൽപെട്ട നാട്ടുകാർ വിവരം തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഡാൻസാഫ് ടീമിനെ കൊണ്ട് രഹസ്യമായി അന്വേഷണം നടത്തിയപ്പോൾ ഈ വീട്ടിൽ ചെറുപ്പക്കാർ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതായി മനസ്സിലാക്കി. തുടർന്നാണ് നെടുമങ്ങാട് പൊലീസും ഡാൻസാഫ് ടീമും ചേർന്ന് ഈ വീട്ടിൽ പരിശോധന നടത്തിയത്.

 

തുടർന്ന് എക്സൈസ് സംഘമെത്തി കഞ്ചാവ് ചെടി ആണെന്ന് ഉറപ്പു വരുത്തിയ ശേഷം പൊലീസ് നടപടി പൂർത്തിയാക്കി ഷെഹീനെയും അറസ്റ്റ് ചെയ്തു. ചെടികൾ പിടിച്ചെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe