വീണുകിട്ടിയ കമ്മൽ പോലിസിൽ എൽപ്പിച്ച് പെരുവട്ടൂർ സ്വദേശി മാതൃകയായി

news image
Oct 1, 2022, 2:21 pm GMT+0000 payyolionline.in

കൊയിലാണ്ടി: നഗരത്തിൽ നിന്നും വീണു കിട്ടിയ സ്വർണ്ണ കമ്മൽ പോലീസിൽ ഏൽപ്പിച്ച് പെരുവട്ടൂർ സ്വദേശി മാതൃകയായി. മുഹബ്ബത്ത് ഹൗസിൽ ഹനീഫയ്ക്കാണ് കമ്മൽ വീണ് കിട്ടിയത്.

 

ഉച്ചയ്ക്ക് ദ്വാരക തിയറ്ററിനു മുന്നിലൂടെ പോകുമ്പോഴാണ് കമൽ കിട്ടിയത്. ഉടൻ തന്നെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എൽപ്പിക്കുകയായിരുന്നു. പോലീസ് വിവരം മാധ്യമ പ്രവർത്തകരെ അറിയിക്കുകയും, വാട്സ് ആപ് കൂട്ടാഴ്മയായ കൊരയങ്ങാട് കൂട്ടത്തിലൂടെ വിവരം അറിയുകയും ചെയ്ത ഉടമ സ്ഥൻ. ഈസ്റ്റ് റോഡിലെ ഫാത്തിമ മൻസിൽ ഷംസുദ്ദീൻ സ്റ്റേഷനിൽ എത്തി കമ്മൽ തിട്ടപ്പെടുത്തി. തുടർന്ന്  സ്റ്റേഷൻ റൈറ്റർ എസ്.ഐ.ശശിധരൻ, പി.ആർ.ഒ.ഫിറോസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ കമ്മൽ ഷംസുദ്ദീന് ‘ ഹനീഫ കൈമാറി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe