കൊയിലാണ്ടി: വീണുകിട്ടിയ സ്വർണപാദസരം ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥി മാതൃകയായി. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിലെ 8 (ജെ) യിലെആതിഷ് ഇബ്രാഹിം ആണ് തനിക്ക് വീണു കിട്ടിയ സ്വർണ്ണം ഉടമസ്ഥയ്ക്ക് തിരിച്ച് നൽകിയത്.
പുറക്കാട് പാലൊളി സിറാജിൻ്റെയും രസ്നയുടെയും മകനാണ് രാവിലെ പള്ളിയിൽ പോകുമ്പോഴാണ് സ്വർണ്ണപ്പാദസരം വീണു കിട്ടിയത്. കുടെയുണ്ടായിരുന്ന വിദ്യാർത്ഥികൾ ഇത് റോൾഡ് ഗോൾഡാണെന്ന് പറഞ്ഞ് എറിയാൻ നോക്കിയപ്പോൾ ആതിഷ് ഇബ്രാഹിം ഇവരെ പിന്തിരിപ്പിക്കുകയും പരിശോധിച്ച് സ്വർണ്ണമാണെന്ന് ഉറപ്പിക്കുകയും സമീപത്തെ വീട്ടിൽ ഏൽപ്പിക്കുകയുമായിരുന്നു
ഏകദേശം രണ്ടര പവൻ വരു-തായിരുന്നു പാദസരം.തുടർന്ന് വാട് സ്ആപ്മെമെസ്സെജിലുടെ വിവരം അറിയിക്കുകയും, പുറക്കാട് തെന്നെയുള്ള മലയിൽ മുഹമ്മദിൻ്റെ ഭാര്യയുടെതായിരുന്നു പാസ്വരം. വൈകീട്ട് ഇവരെത്തി ഏറ്റുവാങ്ങി. ആതിഷ് ഇബ്രാഹിമിനെ നാട്ടുകാരും പി.ടി.എ.യും അഭിനന്ദിച്ചു