വീരവഞ്ചേരി : വീരവഞ്ചേരി ശ്രീ അയ്യപ്പക്ഷേത്രം 13-ാമത് പ്രതിഷ്ഠാദിന മഹോത്സവം ആരംഭിച്ചു. ക്ഷേത്രം തന്ത്രി മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെയും, മേൽശാന്തി ഓട്ടുപുര മന വാസുദേവൻ നമ്പൂതിരിപ്പാടിൻ്റെയും മുഖ്യകാർമികത്വത്തിൽ ക്ഷേത്ര ചടങ്ങുകൾക്ക് പുറമെ ഭഗവതിസേവ സർപ്പബലി എന്നീ ചടങ്ങുകളും നടന്നു.
എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ക്ഷേത്രം വനിതാ കമ്മറ്റി അംഗത്തിൻ്റെ മകൻ
ജിനിൻ ജാസ് പി കെ യെ വനിതാ കമ്മറ്റി പ്രസിഡൻ്റ് റീന പി.കെ. ഉപഹാരം നൽകി ആദരിച്ചു.
പ്രശസ്ത വാദ്യകലാകാരൻ അജിത്ത് കൂമുള്ളിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ആരംഭിച്ച ചെണ്ട പഠന ക്ലാസ് ക്ഷേത്രം തന്ത്രി ഉദ്ഘാടനവും ചെയ്തു.