നന്തി: വെങ്ങളം-അഴിയൂർ ദേശീയ പാത സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.എം.പി സംഘടിപ്പിച്ച സത്യഗ്രഹസമരം നന്തിയിൽ നടന്നു. സമരം മുൻ കേന്ദ്രമന്ത്രിയും എം.പി.യും കെ.പി.സി.സി. മുൻ പ്രസിഡന്റുമായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സത്യഗ്രഹത്തിന് സി.എം.പി. സംസ്ഥാന സെക്രട്ടറി നേതൃത്വം നൽകിയത്. പി. ബാലഗംഗാധരൻ അധ്യക്ഷത വഹിച്ചു, കെ. കരുണൻ സ്വാഗതം പറഞ്ഞു.നാരായണൻ കുട്ടി മാസ്റ്റർ, റഷീദ് പുളിയഞ്ചേരി, കൃഷ്ണകുമാർ ഫറൂക്ക്, കെ.സി. ബാലകൃഷ്ണൻ, സുധീഷ് കടന്നപ്പള്ളി, രാജേഷ് കീഴരിയൂർ, സുനിത ടീച്ചർ, കുര്യൻ എന്നിവർ പ്രസംഗിച്ചു.സമാപന സമ്മേളനം യു.ഡി.എഫ്. ജില്ലാ കൺവീനർ അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്യും. സമാപന ചടങ്ങിൽ മഠത്തിൽ അബ്ദുറഹിമാൻ, വിനോദ്, ഫൗസിയ, ഉഷ ഫറൂക്ക്, ദീപ, അഷറഫ് കായക്കൻ, രാജരാജൻ തുടങ്ങിയവർ സംബന്ധിക്കും.