വേദനകളുടെ ലോകത്തുനിന്ന് സാന്ത്വനത്തിന്റെ സ്‌നേഹസ്പര്‍ശമായിപയ്യോളിയില്‍ പാലിയേറ്റീവ് കുടുംബ സംഗമം

news image
Feb 25, 2024, 8:55 am GMT+0000 payyolionline.in

 

പയ്യോളി : ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവരുടെ വേദനകളിൽ പങ്കു ചേർന്ന് അവരോടൊപ്പം ഒരു ദിവസം ചിലവഴിച്ച് പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. പയ്യോളി നഗരസഭയും ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രവും ചേർന്നാണ് സംഗമം നടത്തിയത്. സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് അകന്നു കഴിയുന്ന നഗരസഭയിലെ വിവിധ ഡിവിഷനുകളിൽ കഴിയുന്ന 150 പേരും അവരുടെ കുടുംബാംഗങ്ങളുമാണ് പരിപാടിയിൽ പങ്കെടുത്തത്. ഇവരോടൊപ്പം നഗരസഭ ഭരണ സമിതിയും , ആരോഗ്യ പ്രവർത്തകരും , ആശവർക്കർമാരും , അങ്കണവാടി പ്രവർത്തകരും , കുടുംബശ്രീ പ്രവർത്തകരും , സന്നദ്ധ പ്രവർത്തകരും രാഷ്ട്രീയക്കാരും, ഉദ്യോഗസ്ഥരും , കലാകാരൻമാരും ഒപ്പം ചേർന്നപ്പോൾ ഒരു പകൽ സങ്കടമകറ്റി സന്തോഷത്തിന്റെതായി മാറി.

 

 

 

അപകടത്തിൽപ്പെട്ട് പ്രയാസമനുഭവിക്കുന്നവരും ജീവിത സായാഹ്നത്തിൽ അസുഖം മൂലം ഒറ്റപ്പെട്ടവരും, ഭിന്നശേഷിക്കാരും , തീരെ കിടപ്പിലായവരുമാണ് സർഗ്ഗാലയിൽ ഒത്തുചേർന്നത്. പാട്ടുപാടിയുo, സംഗീത ഉപകരണം വായിച്ചും അനുഭവങ്ങൾ പങ്കു വെച്ചും ഇവർ ഒരു പകൽ സജീവമാക്കി. പ്രശസ്ത പാട്ടുകാരായ താജുദീൻ വടകര , മണിദാസ് പയ്യോളിയും കൂടാതെ വിവിധ കലാകാരൻമാർ കലാപരിപാടികളുമായി ഒപ്പം ചേർന്നപ്പോൾ അത് ആസ്വദിച്ചും എല്ലാവരും സന്തോഷത്തിൽ പങ്കുചേർന്നു.
കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് നമ്പൂതിരി പാലിയേറ്റീവ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു.

 

വൈസ് ചെയർപേഴ്സൺ പത്മശ്രീ പള്ളിവളപ്പിൽ ആരോഗ്യ സ്ഥിരം സമിതി ചെയർമാൻ പി.എം ഹരിദാസൻ , ക്ഷേമ കാര്യ സ്ഥിരംസമിതി ചെയർ പേഴ്സൺ മഹിജ എളോടി വിവിധ സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷൻമാരായ മുഹമ്മദ് അഷ്റഫ്, ഷെജ് മിന അസ്സയിനാർ , പി.എം. റിയാസ്, മെഡിക്കൽ ഓഫീസർ ഡോ. അഞ്ജലി ,നഗരസഭ സെക്രട്ടറി വിജില എം , ഹെൽത്ത് സൂപ്പർവൈസർ ടി.ചന്ദ്രൻ , എച്ച് ഐ മിനി, ഡോ.രാകേഷ് കൗൺസിലർമാർ , വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe