വേനല്‍ മഴ: തുറയൂരില്‍ കനത്ത നാശ നഷ്ടം

news image
Mar 10, 2015, 11:24 am IST

തുറയൂര്‍: ഞാറാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ വേനല്‍ മഴയിലും ഇടിയിലും കാറ്റിലും തുറയൂര്‍ പഞ്ചായത്തില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ സംഭവിച്ചു. മുണ്ടാളി രാജന്‍ എന്ന ആളുടെ ഓടു മേഞ്ഞ വീടിനു മുകളില്‍ തെങ്ങ് വീണു.ഒടിയില്‍ രാഘവന്റെ വീടിനു മുകളിലും തെങ്ങ് വീണു നാശങ്ങള്‍ സംഭവിച്ചിട്ടുണ്ട്. പാലക്കുനി യൂനസിന്റെ വീടിന്റെ മതിലിനു മുകളില്‍ മരങ്ങള്‍ കടപുഴകി വീണു. തുറയൂര്‍ പാലചുവടു ബി.ടി.എം ഹൈസ്കൂള്‍ റോഡില്‍ കാറ്റില്‍ തെങ്ങ് വീണത് അറിയാതെ ഓട്ടോ റിക്ഷ ഇടിച്ചു.  ഓട്ടോയിലുള്ള

യാത്രക്കാര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. മുണ്ടാളി രാജന്റെ വീടിനു മുഴുവനായും വിള്ളല്‍ സംഭവിച്ചിട്ടുണ്ട്. റവന്യു –വില്ലേജ്-പഞ്ചായത്ത് അധികൃതര്‍ സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു.

INSIDE-Post----------

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe