മുംബൈ: ലോകസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരാൻ നിൽക്കെ ഓഹരി വിപണി ഇടിഞ്ഞു. ആറാഴ്ചത്തെ തിരഞ്ഞെടുപ്പിൻ്റെ അന്തിമഫലത്തിനായി നിക്ഷേപകർ കാത്തിരിക്കുന്നതിന്റെ സൂചനകൾ എക്സിറ്റ്പോള്‍ ഫലങ്ങള്‍ പുറത്തു വന്നപ്പോൾ തന്നെ ഓഹരി വിപണിയിൽ പ്രതിഫലിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാരതീയ ജനതാ പാർട്ടിയും സഖ്യകക്ഷികളും പാർലമെൻ്റിൻ്റെ അധോസഭയിലെ 543 സീറ്റുകളിൽ 350-ലധികം സീറ്റുകൾ നേടുമെന്ന് എക്സിറ്റ് പോൾ പ്രവചിച്ചതിന് ശേഷം നിഫ്റ്റി മൂന്ന് വർഷത്തിനിടയിലെ ഏറ്റവും വലിയ കുതിപ്പ് നടത്തിയിരുന്നു.
