വോട്ടെണ്ണൽ തുടങ്ങി; കർണാടകയിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടം

news image
May 13, 2023, 3:19 am GMT+0000 payyolionline.in

ബംഗളൂരു :  കർണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. തപാൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. ആദ്യഫലസൂചനകളിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച്‌ പോരാട്ടമാണ്‌. നേരിയ സീറ്റ്‌ വ്യത്യാസമാണുള്ളത്‌. വരുണയിൽ കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമിയും മുന്നിൽ.

സ്വന്തം എംഎൽഎമാരെ കൂടെ നിർത്താനുള്ള ശ്രമങ്ങൾ കോൺഗ്രസും ബിജെപിയും ജെഡിഎസും തുടങ്ങിയിട്ടുണ്ട്‌. ജയസാധ്യതയുള്ള സ്വതന്ത്രരുമായും പാർടികൾ ചർച്ചകൾ നടത്തിയിട്ടുണ്ട്‌. ജഗദീഷ്‌ ഷെട്ടാറിനെയടക്കം ബിജെപിയിൽനിന്ന്‌ അടർത്തിയെടുക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ്‌ കോൺഗ്രസ്‌. എക്‌സിറ്റ്‌പോളുകൾ മുഖവിലയ്‌ക്കെടുക്കുന്നില്ലെന്നും 141 സീറ്റ്‌ വിജയിച്ച്‌ കോൺഗ്രസ്‌ സർക്കാർ രൂപീകരിക്കുമെന്നും പിസിസി പ്രസിഡന്റ്‌ ഡി കെ ശിവകുമാർ പറഞ്ഞു. ജെഡിഎസുമായി സഖ്യചർച്ച നടത്തിയെന്ന റിപ്പോർട്ടുകളും ശിവകുമാർ തള്ളി. എക്‌സിറ്റ്‌ പോളുകൾ ശരിയായാൽ തങ്ങളുടെ നിലപാട്‌ നിർണായകമാകുമെന്ന പ്രതീക്ഷയിലാണ്‌ ജെഡിഎസ്‌. ബാഗേപ്പള്ളിയടക്കം നാല്‌ മണ്ഡലങ്ങളിലാണ്‌ സിപിഐ എം മത്സരിച്ചത്‌. സംഘർഷസാധ്യത പരിഗണിച്ച്‌ ബംഗളൂരുവിൽ പൊലീസ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe