വോട്ട്‌ രേഖപ്പെടുത്തി പ്രമുഖർ; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്‌

news image
Apr 26, 2024, 5:21 am GMT+0000 payyolionline.in

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ മണിക്കൂറുകൾ പിന്നിടുമ്പോൾ കേരളത്തിൽ മികച്ച പോളിങ്‌. 20 മണ്ഡലങ്ങളിലും പോളിങ്‌ ശതമാനം 12 പിന്നിട്ടു. രാവിലെ മുതൽ വോട്ടർമാർ കൂട്ടമായി ബൂത്തുകളിലേക്ക്‌ എത്തുന്നുണ്ട്‌.

സ്ഥാനാർഥികളിൽ മിക്കവരും രാവിലെതന്നെ ബൂത്തുകളിലെത്തി വോട്ട്‌ രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ, എൽഡിഎഫ്‌ കൺവീനർ ഇ പി ജയരാജൻ, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ, മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, എം ബി രാജേഷ്‌, പി എ മുഹമ്മദ്‌ റിയാസ്‌, വീണാ ജോർജ്‌, ആർ ബിന്ദു, കെ കൃഷ്‌ണൻകുട്ടി, സജി ചെറിയാൻ, വി ശിവൻകുട്ടി തുടങ്ങിയവർ വോട്ട്‌ രേഖപ്പെടുത്തി.

 

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. കേരളമുൾപ്പടെ 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങൾ ആണ് ഇന്ന് വിധിയെഴുതുക. രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe