പയ്യോളി: ഐ എ എം ഇ സഹോദയ കോംപ്ലക്സ് കോഴിക്കോട് സോണ്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പയ്യോളി ഐ പി സി സ്കൂളിന് ഹാട്രിക് വിജയം. കൊയിലാണ്ടി കുറുവങ്ങാട് മര്‍ക്കസ് പബ്ലിക് സ്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ കോഴിക്കോട് മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്കൂളിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തുടര്‍ച്ചയായി മൂന്നാം തവണയും ഐ പി സി സ്കൂള്‍ ചാമ്പ്യന്മാരായത്. സമാപന ചടങ്ങില്‍ വോളിബോള്‍ കോച്ച് വിനോദ് കൊയിലാണ്ടി ട്രോഫി സമ്മാനിച്ചു. മര്‍ക്കസ് പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ എന്‍.കെ ഇര്‍ഷാദ്, അസിസ്റ്റന്റ് പ്രിന്‍സിപ്പാള്‍ നൗഫല്‍ നുറാനി, സുരേന്ദ്രന് നടുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.