വ്യാജ ആദായ നികുതി റീഫണ്ട്:മലയാളികളടക്കം 31പേർക്കെതിരെ സിബിഐ കേസ്

news image
Jan 19, 2023, 3:00 am GMT+0000 payyolionline.in

ദില്ലി : വ്യാജ ആദായ നികുതി റീഫണ്ടുമായി ബന്ധപ്പെട്ട് 31 പേർക്കെതിരെ സിബിഐ കേസ് .കേരള പൊലീസിലെ രണ്ട് ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 മലയാളികൾക്കെതിരെയും കേസ് ഉണ്ട്. 18 നാവിക ഉദ്യോഗസ്ഥർക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേരളത്തിലെ ഇൻകം ടാക്സ് ജോയിന്റ് കമ്മീഷണർ ടി എം സുഗന്തമാല നൽകിയ പരാതിയിലാണ് കേസ്

2016 മുതൽ വ്യാജരേഖകൾ നൽകി 44 ലക്ഷം റീഫണ്ട് വാങ്ങിയെന്നാണ് പരാതി . ഇതിൻ്റെ പത്തു ശതമാനം ഏജൻ്റ്മാർ വാങ്ങുന്നുവെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe